മിയാസാക്കി മാമ്പഴങ്ങളുടെ വാര്‍ത്ത കഴിഞ്ഞ മാസം സമൂഹമമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങയാണ് ജപ്പാനിലെ മിയാസാക്കി മാങ്ങകള്‍.രാജ്യാന്തര വിപണിയില്‍ കിലോയ്ക്ക് രണ്ടര ലക്ഷത്തിലധികം രൂപ വില ലഭിക്കുന്ന മാങ്ങകളാണിവ.
മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള മാവിന്‍ തോട്ടത്തില്‍ കള്ളന്മാരെ ഭയന്ന് രണ്ട് ചെറിയ മാവുകളിലായി കായ്ചു നില്‍ക്കുന്ന ഏഴു മാങ്ങകള്‍ സംരക്ഷിക്കാന്‍ 4 സുരക്ഷാ ഉദ്യോഗസ്ഥരെയും 6 നായകളെയും ഉടമകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
അത്തരത്തില്‍ രുചിയിലും വിലയിലും ഗുണത്തിലുമൊക്കെ രാജകീയ പദവി നിലനിര്‍ത്തുന്ന മുന്തിരിക്കുലയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ‘റൂബി റോമന്‍ ഗ്രേപ്‌സ്’ എന്നാണ് അപൂര്‍വ മുന്തിരിയുടെ പേര്.
കുലയിലെ ഒരു മുന്തിരിക്ക് മാത്രം 20 ഗ്രാം ഭാരമുണ്ടാകും. തേനൂറുന്ന മധുരവും അസാധ്യ രുചിയും വലുപ്പവും ചുവന്ന നിറവുമൊക്കയാണ് ഈ മുന്തിരിയുടെ പ്രത്യേകതകള്‍.
അപൂര്‍വ മുന്തിരി വിപണിയിലെത്തിയത് 2008 ലാണ്. ജപ്പാനിലെ ഇഷിക്കാവാ എന്ന സ്ഥലത്താണ് ഇവയെ വിളയിച്ചെടുത്തത്. 2019ല്‍ നടന്ന ലേലത്തില്‍ ഒരു കുല മുന്തിരി വിറ്റുപോയത് 7.55,000 രൂപയ്ക്കാണ്.
കുലയിലെ ഒരു മുന്തിരിക്ക് മാത്രം 35000 രൂപയായിരുന്നു വില. കനാസാവായിലുള്ള ഹിയാക്കുരാകുസോ എന്ന കമ്പനിയാണ് മുന്തിരി മുഴുവനായും വാങ്ങിയത്. അന്നു മുതലാണ് റൂബി റോമന്‍ മുന്തിരികള്‍ വിപണിയിലെ താരമായി മാറിയത്.
■ #Japonya'daki müzayedede bir avuç üzüm 63 bin liraya alıcı buldu!
■ Özel "#RubyRoman" cinsi üzümün, yüksek şeker içeriği ve aşırı sulu olması nedeniyle yüksek kalite kategorisinde değerlendirildiği, her bir üzüm tanesinin ağırlığının 20 gramdan fazla olduğu belirtildi. pic.twitter.com/HRATx2UIX6— Kemal SAYIN( كمال ساين ) (@KemalSYN_44) July 9, 2019
Discussion about this post