കാബുള്‍ : അഫ്ഗാനിസ്ഥാനും ഇറാനും ഇടയിലുള്ള പ്രധാന അതിര്‍ത്തി പ്രദേശമായ ഇസ്ലാം ക്വാല കീഴടക്കി താലിബാന്‍. അതിര്‍ത്തിയിലുള്ള ബോര്‍ഡര്‍ കസ്റ്റംസ് ഓഫീസിലെ അഫ്ഗാന്‍ പതാക താലിബാന്‍ അഴിച്ചെടുക്കുന്ന വീഡിയോ പുറത്തുവന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനിലേക്കുള്ള ചരക്ക് നീക്കം പ്രധാനമായി നടക്കുന്ന അതിര്‍ത്തി രേഖയാണിത്. ഏകദേശം ഇരുപത് ദശലക്ഷം രൂപയുടെ ചരക്കാണ് പ്രതിമാസം ഈ അതിര്‍ത്തി കടക്കുന്നത്. യുഎസ് അഫ്ഗാനിസ്ഥാന്‍ വിട്ടതിന് പിന്നാലെ ദ്രുതഗതിയിലാണ് താലിബാന്റെ കീഴടക്കല്‍. യുഎസ് സൈന്യം ഇരുപത് വര്‍ഷത്തെ പോരാട്ടം അവസാനിപ്പിച്ച് ബഗ്രം ഞായറാഴ്ച് വ്യോമസേന താവളം ഒഴിഞ്ഞതോടെ ഇത് മുതലെടുത്ത് താലിബാന്‍ നിയന്ത്രണം വ്യാപിപ്പിക്കുകയാണ്. ഇതുവരെ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം താലിബാന്റെ അധീനതയിലായിക്കഴിഞ്ഞു. ഹെരാത് പ്രവിശ്യയിലുള്ള ഇസ്ലാം ക്വാല കൂടി കീഴടക്കിയതോടെ പ്രധാനപ്പെട്ട എല്ലാ ഭാഗങ്ങളും താലിബാന് കീഴിലായി.
അതേസമയം അഫ്ഗാന്റെ സൈന്യം മുഴുവന്‍ അതിര്‍ത്തിയിലുണ്ടെന്നും പ്രദേശം തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തി വരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഹെരാതിലെ അഞ്ചോളം ജില്ലകള്‍ പ്രക്ഷോഭങ്ങളൊന്നുമില്ലാതെ തന്നെ താലിബന്റെ നിയന്ത്രണത്തിലായിരുന്നു. താലിബാനില്‍ രാജ്യം നിന്നും തിരിച്ചുപിടിക്കുക അസാധ്യമായിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു.ഓഗസ്റ്റ് 31 ന് അവസാന യുഎസ് സൈനികനും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ആറ് മാസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്റെ നിയന്ത്രണത്തിലാവുമെന്നാണ് യുഎസ് ഇന്റലിജസന്‍സ് വിദഗ്ധര്‍ ഭയക്കുന്നത്.
എന്നാല്‍ താലിബാനെ പരിധിയില്‍ കൂടുതല്‍ അടിപ്പിക്കില്ലെന്നും ചില പ്രദേശങ്ങളെങ്കിലും തിരിച്ച് പിടിക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് അഫ്ഗാന്‍ ഭരണകൂടം. ഇതിനായി സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
Discussion about this post