ന്യൂസിലാന്റ്: ചെമ്മരിയാടുകള്‍ക്ക് തീറ്റ നല്‍കാതെ പട്ടിണിക്കിട്ട കര്‍ഷകന് തടവ് ശിക്ഷ വിധിച്ചു. ന്യാസിലാന്‍ഡിലാണ് സംഭവം. ഭക്ഷണം കിട്ടാതായി അവശ നിലയിലായ 226 ചെമ്മരിയാടുകളെ ദയാവധത്തിന് വിധേയമാക്കേണ്ടി വന്നതിന് പിന്നാലെയാണ് കര്‍ഷകനെതിരെ നടപടിയുണ്ടായത്. ബെവാന്‍ സ്‌കോട്ട് ടെയ്റ്റ് എന്ന കര്‍ഷകനാണ് ഒമ്പത് മാസത്തെ തടവുശിക്ഷ വിധിച്ചത്.
താന്‍ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ആവശ്യമായ പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും ഇയാള്‍ കുറ്റസമ്മതം നടത്തി കോടതിയെ അറിയിച്ചു. ഒന്‍പത് മാസം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം 150 മണിക്കൂര്‍ സാമൂഹ്യ സേവനവും ചെയ്യണമെന്നും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. നാലുവര്‍ഷത്തേക്ക് കാര്‍ഷികാവശ്യത്തിനായുള്ള മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഇയാളെ കോടതി വിലക്കിയിട്ടുണ്ട്.
ഏപ്രില്‍ 2019ലാണ് ഇയാളുടെ ഫാമിലെ ചെമ്മരിയാടുകളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ചെമ്മരിയാടുകളുടെ ശരീരത്തില്‍ വ്യാപകമായ രീതിയില്‍ പ്രാണികളുടെ ലാര്‍വ്വകളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇവയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതോടെയാണ് മൃഗങ്ങളോടുള്ള ക്രൂരത വെളിപ്പെട്ടത്. ഗുരുതരാവസ്ഥയിലായ 226 ചെമ്മരിയാടുകളെ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു.
ന്യൂസിലാന്‍ഡിലെ സൌത്ത് ഐഡന്‍ഡിലായിരുന്നു ഇയാളുടെ ഫാം. പല ചെമ്മരിയാടുകളുടേയും രോമം രണ്ട് വര്‍ഷത്തോളമായി നീക്കം ചെയ്യാത്ത അവസ്ഥയില്‍ ആയിരുന്നുവെന്നും അധികൃതര്‍ കണ്ടെത്തി. ഇയാളുടെ ശേഷിച്ച ചെമ്മരിയാടുകളെ മറ്റ് കര്‍ഷകര്‍ക്ക് വിട്ട് നല്‍കുകയും ചെയ്തിരുന്നു.