ആപ്പിള്‍ ഐഫോണില്‍ ഗെയിം കളിച്ച് മകന് ചെലവഴിച്ച 1.3 ലക്ഷം രൂപ ചെലവഴിച്ച കടം തീര്‍ക്കാന്‍ കാര്‍ വിറ്റ് തുക കണ്ടെത്തി പിതാവ്. യുകെയില്‍ നിന്നുള്ള മുഹമ്മദ് എന്നയാളുടെ മകന് ആശാസ് മുതാസയാണ് ഗെയിം കളിയില്‍ ലക്ഷങ്ങള്‍ കടം വരുത്തിയത്. ഗെയിം കളിക്കാനായി വിലയേറിയ ടോപ്പ്അപ്പുകള്‍ ചെയ്തതാണ് ഇത്രയും തുക വരുത്തി വെച്ചത്.
‘ഡ്രാഗണ്‍സ്: റൈസ് ഓഫ് ബെര്‍ക്ക്’ എന്ന ഗെയിം കളിക്കാനായാണ് ആശാസ് ഇത്രയേറ പണം ചിലവാക്കിയത് ഇമെയിലില്‍ വന്ന ഇരുപത്തിയൊന്‍പത് രസീതുകള്‍ കണ്ടപ്പോള്‍ മുഹമ്മദിന് ആദ്യം സംഭവം മനസിലായില്ല. തുടക്കത്തില്‍ എന്തോ സ്കാം ആകുമെന്നാണ് അദ്ദേഹം കരുതിയത്. കുട്ടികളുടെ ഗെയിമിനായി ഇത്രയും പണം ചെലവഴിക്കാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മുഹമ്മദ് പറയുന്നു.
ഇങ്ങനെ പരിധിയില്ലാതെ നിരവധി ഗെയിമുകള്‍ വാങ്ങാമെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ആപ്പിളിന് പരാതി നല്‍കിയതിനെതുടര്‍ന്ന് അദ്ദേഹത്തിന് കുറച്ച് പണം തിരികെ ലഭിച്ചു, ബാക്കി തുക വീട്ടുന്നതിനായാണ് ഡോക്ടറായ മുഹമ്മദ് തന്റെ ടൊയോട്ട അയഗോ വിറ്റത്. നോര്‍ത്ത് വെയില്‍സിലെ കോള്വിന് ബേയില്‍ ഭാര്യ ഫാത്തിമ, മക്കളായ ആശാസ്, ആരിഫ, അളിയ എന്നിവരോടൊപ്പം താമസിക്കുകയാണ് മുഹമ്മദ്.
Discussion about this post