ഒട്ടാവ : കാനഡയില്‍ ചൂട് കനക്കുന്നു. ഞായറാഴ്ച ബ്രിട്ടീഷ് കൊളംബിയയില്‍ ചൂട് 46 ശതമാനമായതോടെ രാജ്യത്ത് ഇതുവരെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി.
കാനഡയും യുഎസും ചൂട് കനത്തേക്കാമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈയാഴ്ച മുഴുവന്‍ താപനില ഉയര്‍ന്നു തന്നെ നില്‍ക്കാനാണ് സാധ്യത.താപനില കനക്കുന്നത് ചൂട് കാറ്റിന് വഴിവെച്ചേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കാലിഫോര്‍ണിയ മുതല്‍ കാനഡയുടെ ആര്‍ക്ടിക് മേഖല വരെയാണ് കനത്ത ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് കൊളംബിയയിലെ നാല്‍പ്പതോളം പ്രദേശങ്ങളില്‍ ഇത് വരെ അനുഭവപ്പെടാത്തത്ര തീവ്രതയില്‍ താപനില രേഖപ്പെടുത്തി. ദുബായിലേക്കാള് ചൂടാണ് ഇപ്പോള്‍ കാനഡയില്‍ അനുഭവപ്പെടുന്നതെന്ന് കാനഡയിലെ മുതിര്‍ന്ന കാലാവസ്ഥാ നിരീക്ഷകന് ഡേവിഡ് ഫിലിപ്സ് പറഞ്ഞു. ചില സ്ഥലങ്ങളില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ചൂട് കനത്തതോടെ എയര്‍ കണ്ടീഷനുകളും മറ്റും കൂടുതലായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനാല്‍ രാജ്യത്ത് ഇലക്ട്രിസിറ്റിയുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്.
യുഎസില്‍ സിയാറ്റിലിലും പോര്ട്ടലന്ഡിലുമാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടിടത്തും തിങ്കളാഴ്ച നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. താപനില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഒറിഗണില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിരുന്ന സ്വിമ്മിംഗ് പൂളുകളും എയര്‍ കണ്ടീഷന്‍ ചെയ്ത ഷോപ്പിംഗ് സെന്ററുകളും തുറന്നു.
Discussion about this post