ബാങ്കോക്ക്: ഒരുമിച്ച് താമസിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകന്റെ ബൈക്ക് കത്തിച്ച് യുവതി. കനോക് വാന്‍ എന്ന 36കാരിയാണ് കാമുകന്റെ ബൈക്ക് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. തായ്ലാന്ഡിലാണ് സംഭവം. സ്കൂള്‍ പാര്‍ക്കില്‍ വെച്ചായിരുന്നു ബൈക്ക് കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സ്കൂള്‍ ജീവനക്കാരിയാണ് യുവതി. തന്നോടൊപ്പം താമസിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കാമുകന് തയാറാകാത്തതാണ് യുവതിയുടെ പകക്ക് കാരണം. ഇതോടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
വാഹനത്തിന്റെ സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന ആറ് ബൈക്കുകളും അഗ്നിക്കിരയായി. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.സ്കൂള്‍ പഠനം ഓണ്ലൈനിലായതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് അധികൃതര്‍ അറിയിച്ചു.
സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ബൈക്ക് ഉടമസ്ഥന്റെ കാമുകിയും സ്കൂള്‍ ജീവനക്കാരിയുമായ യുവതിയാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയതെന്ന് മനസ്സിലായത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി തന്നെയാണ് യുവാവിന് നേരത്തെ 23 ലക്ഷം രൂപ മുടക്കി ബൈക്ക് സമ്മാനമായി നല്‍കിയത്.
Discussion about this post