കുരുന്നുകളെ കാറില്‍ ഇരുത്തി നൈറ്റ് പാര്‍ട്ടി ആഘോഷിക്കാന്‍ അമ്മ പോയി; മണിക്കൂറുകള്‍ നീണ്ട ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കണ്ടത് ചേതനയറ്റ മക്കളുടെ ശരീരം! അമ്മയ്ക്ക് 40 വര്‍ഷം തടവ് ശിക്ഷ

രണ്ടും പെണ്‍കുട്ടികളാണ്.

ടെക്സാസ്: മക്കളെകാറിലിരുത്തി പാര്‍ട്ടി ആഘോഷിക്കാന്‍ പോയ അമ്മ മണിക്കൂറുകള്‍ കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ കണ്ടത് മക്കളുടെ ചേതനയറ്റ ശരീരം. കുട്ടികളുടെ മരണത്തിലെ ദുരൂഹതയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംശയാടിസ്ഥാനത്തില്‍ മാതാവിനെ പോലീസ് ചോദ്യം ചെയ്തു. കുട്ടികള്‍ മരിച്ചത് സമീപത്തുള്ള കായല്‍ക്കരയിലുള്ള പൂക്കളുടെ ഗന്ധം ശ്വസിച്ചാണെന്നാണ് ആദ്യം ഇവര്‍ പോലീസിന് നല്‍കിയ മൊഴി.

എന്നാല്‍ പൂക്കളല്ല മരണകാരണമെന്ന് പോലീസ് കണ്ടെത്തി. രാത്രി മുഴുവന്‍ മക്കളെ കാറിലിരുത്തിപോയ അമ്മ ആഘോഷപരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ് തിരികെ എത്തിയത്. രണ്ടും പെണ്‍കുട്ടികളാണ്. മണിക്കൂറുകളോളം ഇവര്‍ പുറത്തിറങ്ങാന്‍ കഴിയാതെ കാറിനുള്ളില്‍ അകപ്പെട്ടു. ഒന്നും രണ്ടും വയസ്സുള്ള കുട്ടികള്‍ കാറിലെ ചൂട് സഹിക്കാനാവാതെയാണ് മരിച്ചത്.

കാറിനുള്ളില്‍ കുട്ടികള്‍ കരയുന്നത് കേട്ട ചിലര്‍ അമന്ദയോട് പറഞ്ഞിരുന്നുവെങ്കിലും കാര്യമാക്കിയിരുന്നില്ല. അടുത്തദിവസം രാവിലെ ഉറക്കമുണര്‍ന്നശേഷമാണ് അമന്ദ കുട്ടികളെ അന്വേഷിച്ച് എത്തിയത്. കുട്ടികള്‍ മരിച്ച സംഭവത്തില്‍ അമ്മയായ അമന്ദ ഹോക്കിനങ്സ് (19) നെ 40 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഇത്തരം സംഭവങ്ങളിലൂടെ രാജ്യത്താകെ 38 കുട്ടികള്‍ മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Exit mobile version