കുടിയേറ്റ നയം പാളി; ബെല്‍ജിയം പ്രധാനമന്ത്രി രാജിവെച്ചു

ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റ നയത്തെ ചാള്‍സ് മൈക്കിള്‍ നേരത്തെ പിന്തുണച്ചിരുന്നു.

ബ്രസല്‍സ്: ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മൈക്കിള്‍ രാജിവച്ചു. അടുത്തിടെ ആവിഷ്‌കരിച്ച കുടിയേറ്റ നയം വിവാദമായതോടെയാണ് പ്രധാനമന്ത്രി രാജിവച്ചത്. ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റ നയത്തെ ചാള്‍സ് മൈക്കിള്‍ നേരത്തെ പിന്തുണച്ചിരുന്നു.

ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ ന്യൂ ഫെല്‍മിഷ് അലയന്‍സ് ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ച് രംഗത്തെത്തിയിരുന്നു. 2014ലാണ് 42കാരനായ മൈക്കിള്‍ പ്രധാനമന്ത്രി പദത്തിലേറിയത്. വലതുപക്ഷ സഖ്യം രൂപീകരിച്ചതിനു പിന്നാലെ അദ്ദേഹം അധികാരത്തിലെത്തുകയായിരുന്നു.

1841നു ശേഷം അധികാരമേറ്റ പ്രധാനമന്ത്രിമാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു മൈക്കിള്‍. മൈക്കിളിന്റെ രാജിയില്‍ എന്നാല്‍ രാഷ്ട്രതലവനായ ഫിലിപ്പ് രാജാവ് അന്തിമ തീരുമാനം എടുത്തില്ലെന്നാണ് ബെല്‍ജിയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Exit mobile version