ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില വെറും ഒന്നര രൂപ!

PETROL | bignewslive

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദിനംപ്രതി ഇന്ധന വില കുതിച്ചുയരുകയാണ്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരിക്കുകയാണ്. കഴിഞ്ഞ 53 ദിവസത്തിനിടെ 29 തവണയാണ് എണ്ണകമ്പനികള്‍ വില വര്‍ധിപ്പിച്ചത്.

അതേസമയം ഒന്നര രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കുന്ന സ്ഥലവും ഈ ലോകത്തുണ്ട്. വെനസ്വേലയിലാണ് ഈ അതിശയ വില. വെറും 1.47 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് അവിടെ ഈടാക്കുന്നത്. അതായത്, നമ്മള്‍ ഇന്ത്യക്കാര്‍ ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുന്ന പണമുപയോഗിച്ച് വെനസ്വേലയില്‍ 68 ലിറ്റര്‍ പെട്രോളടിക്കാം.

ഇറാനാണ് എണ്ണ വില വളരെ കുറവുള്ള മറ്റൊരു രാജ്യം. 4.81 രൂപയാണ് ലിറ്ററിന് വില. അംഗോള, അള്‍ജീരിയ, കുവൈത്ത് എന്നിവിടങ്ങളില്‍ 30 രൂപയില്‍ താഴെയാണ് വില. അഫ്ഗാനിസ്ഥാന്‍ (49.04 രൂപ) ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ ലിറ്ററിന് 50 രൂപയില്‍ താഴെയാണ് പെട്രോള്‍ വില.

അതേസമയം ഇന്ത്യയേക്കാള്‍ സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന നമ്മുടെ അയല്‍രാജ്യങ്ങളിലും ഇന്ധന വില കുറവാണ്. പാകിസ്താനില്‍- 52.122, ശ്രീലങ്കയില്‍ 68; ബംഗ്ലാദേശില്‍ 77 എന്നിങ്ങനെയാണ് വില.

മറ്റുരാജ്യങ്ങളിലെ വില:
പാകിസ്താന്‍- 52.122
ശ്രീലങ്ക-68.63
ബംഗ്ലാദേശ്-77.92
നേപ്പാള്‍-77.19
ഭൂട്ടാന്‍ -68.44
യു.എസ് -66.94
അര്‍ജന്റീന -75.02
ചൈന -85.11
ജപ്പാന്‍ -101.82

Exit mobile version