വുഹാന്‍: ഇന്ത്യയില്‍ നിന്ന് അയച്ച സമുദ്രവിഭവങ്ങളില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചു.ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ പാക്കേജില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതായാണ് ചൈനീസ് കസ്റ്റംസ് അറിയിച്ചത്.
സമുദ്രോത്പ്പന്നങ്ങളുടെ പുറംപൊതിയിലാണ് വൈറസിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ആറ് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് സമുദ്രവിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഒരാഴ്ചത്തേക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തി.
ലോകത്ത് രോഗം പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം മുതല്‍ നിരവധി കമ്പനികളില്‍ നിന്ന് ഭക്ഷ്യവിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ചൈന വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ഉത്ഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം രാജ്യത്ത് വന്‍തോതില്‍ വ്യാപിച്ചിരുന്നു പിന്നാലെ ഇത് നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍ വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതാണ് ചൈന ഇപ്പോള്‍ നേരിടുന്ന ആശങ്ക.