തെക്കന്‍ പാകിസ്ഥാനില്‍ രണ്ട് എക്സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. 30ഓളം പേരാണ് ദാരുണമായി മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. പാളം തെറ്റിയ മില്ലറ്റ് എക്സ്പ്രസിലേക്ക് സര്‍സയ്യിദ് എക്സ്പ്രസ് ഇടിച്ച് കയറുകയായിരുന്നു.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാളം തെറ്റാനും പിന്നാലെ കൂട്ടിയിടിക്കും കാണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. 15 മുതല്‍ ഇരുപത് വരെ യാത്രക്കാര്‍ മില്ലറ്റ് എക്സ്പ്രസില്‍ കുടങ്ങിക്കിടക്കുന്നതായാണ് വിവരം. വലിയ മെഷീന് സംവിധാനങ്ങള്‍ ഉപയോഗിച്ച് ബോഗികളില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണ്.
അപകടം നടന്നയിടത്തേക്ക് പോവുമെന്നും കൂട്ടിയിടിയും പാളം തെറ്റളും ഉണ്ടായതെങ്ങനെയാണെന്ന് കണ്ടെത്തുമെന്നും പാക് റെയില്‍വേ മന്ത്രി അസം സ്വാതി പ്രതികരിച്ചു. നിലവിലെ വെല്ലുവിളി ബോഗിയിലും മറ്റ് അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കുക എന്നതാണ്. രണ്ട് ട്രെയിനുകളിലായി ഏകദേശം 1100 യാത്രക്കാരുണ്ടായിരുന്നതായാണ് റെയില്‍വേയുടെ കണക്കുകള്‍. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
Discussion about this post