ബീയ്ജിംഗ്: മൂന്നും 17നുമിടെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ ചൈന അനുമതി നല്‍കി. കൊറോണവാക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. ചൈനീസ് കമ്പനിയായ സിനോവാക് നിര്‍മിച്ച വാക്സിനാണ് കൊറോണവാക്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്സിന് ലഭിച്ചതായി സിനോവാക് ചെയര്‍മാനാണ് മാധ്യമങ്ങളെ അറിയിച്ചത്.
എന്നാല്‍ ഏത് പ്രായമുള്ള കുട്ടികളിലാണ് വാക്സിന്‍ കുത്തിവെക്കേണ്ടത് എന്നകാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ചൈനയിലെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ സിനോവാക് പൂര്‍ത്തിയാക്കിയിരുന്നു. മൂന്നിനും 17നുമിടെ പ്രായമുള്ള നൂറുകണക്കിനുപേര്‍ പരീക്ഷണത്തിന്റെ ഭാഗമായെന്നും വാക്സിന് മുതിര്‍ന്നവര്‍ക്ക് എന്നപോലെ കുട്ടികള്‍ക്കും സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും സിനോവാക് ചെയര്‍മാന്‍ യിന്‍ വെയ്ഡോങ് അവകാശപ്പെടുന്നുണ്ട്.
Discussion about this post