വോഗ് ഫാഷന്‍ മാഗസിന്റെ ബ്രിട്ടീഷ് എഡിഷനില്‍ കവര്‍ ഗേളായി മനുഷ്യാവകാശ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മലാല യൂസഫ്സായ്.
യൂസഫ്സായുടെ മലാലയുടെ മൂന്ന് മനോഹരമായ ചിത്രങ്ങളാണ് മാഗസീനിലുള്ളത്. വെള്ള നിറത്തിലും ചുവപ്പ് നിറത്തിലുമുള്ള വസ്ത്രങ്ങളില്‍ മലാല ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടു.
ദീര്‍ഘ വീക്ഷണം ഉള്ളൊരു പെണ്‍കുട്ടി ഹൃദയത്തില്‍ കരുതുന്ന ശക്തി തനിക്ക് അറിയാം. ഈ കവര്‍ ഫോട്ടോ കാണുന്ന എല്ലാ പെണ്‍കുട്ടികളും ഈ ലോകത്തെ മാറ്റി മറിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് മനസിലാക്കണമെന്ന് മലാല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Discussion about this post