ലണ്ടന്‍: ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് ഡെല്‍റ്റ വകഭേദം ബ്രിട്ടനില്‍ പകരുന്നു. ഒരാഴ്ചക്കിടെ 5472 പേരിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. ഇതോടെ ബ്രിട്ടനില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചവരുടെ ആകെ എണ്ണം 12,431 ആയി.
ഡെല്‍റ്റ വകഭേദം സ്ഥിരീകരിക്കുന്നവരുടെ അവസ്ഥ കൂടുതല്‍ മോശമാകും. അതിനാല്‍ ഡെല്‍റ്റ വകഭേദം ബാധിക്കുന്നവരില്‍ ആശുപത്രിവാസത്തിനുള്ള സാധ്യത കൂടുതലാണ് എന്നാണ് വിലയിരുത്തല്‍. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് ബ്രിട്ടന് ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.
കടുത്ത ജാഗ്രത പാലിക്കണമെന്നും കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. വാക്സിന്റെ രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ എത്രയും പെട്ടെന്ന് അത് എടുക്കാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് എക്സിക്യൂട്ടീവ് ഡോ. ജെന്നി ഹാരീസ് ഓര്‍മ്മിപ്പിച്ചു.
വടക്കുപടിഞ്ഞാറന്‍ ബ്രിട്ടനിലാണ് കൂടുതലായി ഡെല്‍റ്റ വകഭേദം കണ്ടുവരുന്നത്. രണ്ടു ഡോസുകളും എടുക്കുന്നത് ഡെല്‍റ്റയ്ക്കെതിരെ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഇന്ത്യന്‍ വകഭേദം പടര്‍ന്ന് പിടിക്കുന്നതിനെ തുടര്‍ന്ന് ചൈനയിലെ രണ്ട് ഇടങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post