ബീജിയിംഗ്: കുടുംബാസൂത്രണത്തില്‍ നയം മാറ്റാനൊരുങ്ങി ചൈന. ദമ്പതിമാര്‍ക്ക് രണ്ട് എന്നതില്‍ നിന്ന് മൂന്ന് കുട്ടികള്‍ വരെയാകാമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ നിയം സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ ജനങ്ങള്‍ക്ക് അതിവേഗം പ്രായമാകുന്നു എന്ന സെന്‍സസ് വിവര പ്രകാരമാണ് മാറ്റം. 40 വര്‍ഷത്തോളമായി തുടര്‍ന്നുവന്ന ‘ഒറ്റക്കുട്ടിനയം’ 2016-ലാണ് അവസാനിപ്പിച്ച് ചൈന രണ്ട് കുട്ടികള്‍ എന്നതിലേയ്ക്ക് എത്തിചേര്‍ന്നത്. 2021 ല്‍ അത് മൂന്ന് കുട്ടികള്‍ എന്ന തീരുമാനത്തിലേയ്ക്ക് എത്തിയത്.
ജനസമൂഹത്തിന് പ്രായം ചെല്ലുന്നതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ദമ്പതികള്‍ക്ക് മൂന്നുകുട്ടികളാകാം- തിങ്കളാഴ്ച പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഭിമുഖ്യത്തില്‍ നടന്ന പോളിറ്റ് ബ്യൂറോ ലീഡര്‍ഷിപ്പ് കമ്മിറ്റിയെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികള്‍ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.
എന്നാല്‍ 2020-ല്‍ 1.20 കോടി കുട്ടികള്‍ മാത്രമാണ് ജനിച്ചത്. സമീപകാലത്തെ വളരെ കുറഞ്ഞ നിരക്കായിരുന്നു ഇതെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നു. 1.3 ആണ് ചൈനയിലെ പ്രത്യുല്‍പാദന നിരക്ക്. ജനസംഖ്യയില്‍ സന്തുലിത നിലനിര്‍ത്താന്‍ ആവശ്യമായ പ്രത്യുല്‍പാദന നിരക്കിനെക്കാള്‍ വളരെ കുറവാണിത്.
പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സെന്‍സസിന്റെ വിവരങ്ങള്‍ കഴിഞ്ഞ മാസമാണ് പ്രസിദ്ധീകരിച്ചത്. 1960 മുതലുള്ളതില്‍ ഏറ്റവും സാവധാനത്തിലുള്ള വളര്‍ച്ചാനിരക്കാണ് ചൈനീസ് ജനസംഖ്യയില്‍ ഉണ്ടാകുന്നതെന്നും സെന്‍സസ് കണക്കുകള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് നയത്തില്‍ ചൈന മാറ്റം വരുത്തുന്നത്.
Discussion about this post