ദുബായ്: ഇരട്ടക്കുട്ടികളുടെ പിതാവായ സന്തോഷം പങ്കുവെച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. രണ്ട് കുട്ടികളെയും കൈയിലെടുത്തുകൊണ്ടാണ് അദ്ദേഹം സോഷ്യല്‍മീഡിയ വഴി സന്തോഷവാര്‍ത്ത പങ്കുവെച്ചത്.
വ്യാഴാഴ്ചയാണ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിനും ഭാര്യ ശൈഖ ശൈഖ ബിന്ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനും ഒരു ആണ് കുഞ്ഞും പെണ്‍കുഞ്ഞും ജനിച്ചത്. രണ്ട് പേരെയും ഇരുകൈകളിലുമായെടുത്ത്, ശൈഖ് റാഷിദ് ബിന്‍ സഈദിന്റെ ചിത്രത്തിന് മുന്നിലിരിക്കുന്ന ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവെച്ചത്.
ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ശൈഖ് ഹംദാന്റെ മകള്‍ക്ക് ശൈഖ ബിന്ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നും മകന് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നുമാണ് പേരിട്ടിരിക്കുന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അധികൃതര്‍ അറിയിച്ചു.
ആശംസകള്‍ നേര്‍ന്ന് സൈബര്‍ലോകം ഒന്നടങ്കം രഗത്തെത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാധാരണക്കാരുമടക്കം നിരവധിപ്പേരാണ് അഭിനന്ദന സന്ദേശം കൈമാറിയത്.