വാഷിങ്ടണ്‍: മനുഷ്യനിലെ എച്ച്‌ഐവി വൈറസ് ബാധയെ പൂര്‍ണ്ണമായും ഇല്ലാതാക്കള്‍ കുരങ്ങുകള്‍ക്ക് സാധിക്കുമെന്ന് പുതിയ പഠനം. റെസൂസ് മാകാക്വ് എന്ന ഇനത്തില്‍പ്പെട്ട കുരങ്ങുകളാണ് എച്ച് ഐവി എന്ന ദുരന്തത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാന്‍ പ്രേരണയായത്.
മനുഷ്യശരീരത്തില്‍ എച്ച് ഐവി ബാധിച്ച ഇടത്തില്‍ ന്യൂട്രലൈസ്ഡ് ആന്റിബോഡി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ ന്യൂട്രലൈസിങ് ആന്റിബോഡികളാണ് എച്ച്ഐവി വൈറസിനോട് പൊരുതുക. ന്യൂട്രലൈസിങ് ആന്റിബോഡി എച്ച്ഐവി വൈറസുകളോട് പൊരുതുന്നതുമെന്ന കണ്ടുപിടിത്തം ഗവേഷകര്‍ക്ക് സ്ഥിരീകരിക്കേണ്ടതായുണ്ടായിരുന്നു.
ഇതിനായി ഇത് കുരങ്ങുകളില്‍ കുത്തിവെച്ചാണ് പരീക്ഷണം നടത്തിതായി ഗവേഷകന്‍ ഡെന്നീസ് ബര്‍ട്ടോണ്‍ പറഞ്ഞു. പ്രതിരോധ ശേഷിയെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനത്തിലാണ് നിര്‍ണ്ണായകമായ പഠനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ശാസ്ത്രലോകം നടത്തിയിരിക്കുന്നത്.
Discussion about this post