2021 മിസ് യൂണിവേഴ്സ് മത്സരത്തില്‍ കിരീടം അണിഞ്ഞ് മെക്സിക്കന്‍ സുന്ദരിയായ ആന്‍ഡ്രിയ മെസ. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവില്‍ നിന്നുള്ള ജാനിക് മാസെറ്റ ആണ് സെക്കന്റ് റണ്ണറപ്പായത്. ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അഡിലൈന്‍ കാസ്റ്റിലിന് നാലാം സ്ഥാനവും കരസ്ഥമാക്കി. ചുവന്ന തിളങ്ങുന്ന റെഡ് ഗൗണായിരുന്നു ആന്‍ഡ്രിയയുടെ വേഷം.
വിജയവിവരമറിഞ്ഞ് കൂടെയുള്ളവരെ ആലിംഗനം ചെയ്യാന്‍ തിരിയുന്നതിനുമുമ്പേ സന്തോഷ കണ്ണീരോടെ ആന്‍ഡ്രിയ ഒരു വട്ടം കൂടി റാമ്പില്‍ സന്തോഷത്തെട ചുവടുവച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സോഫ്റ്റ്വെയര് എന്‍ജിനീയറിങ്ങില്‍ ബിരുദധാരിയാണ് ഇരുപത്താറുകാരിയായ ആന്‍ഡ്രിയ. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മുന്‍സിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍ എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകയാണ്. മേക്കപ് ആര്‍ടിസ്റ്റ്, മോഡല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.
കൊറോണ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് 2020 ലെ മത്സരം ക്യാന്‍സല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഈ വര്‍ഷമാണ് വീണ്ടും ലൈവായി മിസ് യൂണിവേഴ്സ് മത്സരം നടത്തിയത്. 69-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന് ഫ്ളോറിഡയായിരുന്നു വേദി. 70 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മിസ് യൂണിവേഴ്സ് മത്സരത്തിന് എത്തിയത്. മുന്‍ മിസ് യൂണിവേഴ്സ് സോസിബിനി തുന്‍സിയാണ് ആന്‍ഡ്രിയയെ കിരീടം അണിയിച്ചത്.
Discussion about this post