ബെയ്ജിങ്: ചൈന വിക്ഷേപിച്ച ലോങ് മാർച്ച് 5ബി റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിക്കുകയാണെന്ന വിവരം ഭൂമിയിലെ എല്ലാ കോണിലുമുള്ള ആളുകളേയും ഭയപ്പെടുത്തിയിരുന്നു. എന്നാൽ ടൺ കണക്കിന് ഭാരം വരുന്ന ചൈനയുടെ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ സമുദ്രത്തിൽ പതിച്ചത്. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നെന്നാണ് വിവരം.
ചൈനീസ് ബഹിരാകാശ ഏജൻസിയാണ് വിവരം പുറത്തു വിട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ലോങ് മാർച്ച് 5 ബി റോക്കറ്റ് പതനത്തിൽ നിന്ന് വലിയ അപകടമൊന്നുമില്ലെന്ന് ബയ്ജിങ്ങിലെ അധികൃതർ വ്യക്തമാക്കി.
”നിരീക്ഷണത്തിനും വിശകലനത്തിനും ശേഷം, 2021 മെയ് 9 ന് 10:24 ന് (0224 ജിഎംടി) ലോംഗ് മാർച്ച് 5 ബി യാവോ 2 വിക്ഷേപണ വാഹനത്തിന്റെ അവശിഷ്ടങ്ങൾ ഭൗനാന്തരീക്ഷത്തിൽ പ്രവേശിച്ചു. മാലിദ്വീപിനടുത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രദേശത്താണ് പതിച്ചതെന്നാണ് കരുതുന്നത്’, ചൈന അറിയിച്ചു.
നേരത്തെ എവിടെയാണ് പതിക്കുകയെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് യുഎസും ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 41.5ചനും 41.5ട അക്ഷാംശത്തിനും ഇടയിലുള്ള ഒരു’ റിസ്‌ക് സോൺ’-ലായിരിക്കും പതിക്കുകയെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയും പറഞ്ഞിരുന്നു.
ന്യൂയോർക്കിന് തെക്ക്, ആഫ്രിക്ക, ഓസ്‌ട്രേലിയ, ജപ്പാന് തെക്കായിട്ടുള്ള ഏഷ്യയുടെ ചില ഭാഗങ്ങൾ, യൂറോപ്പിൽ സ്‌പെയിൻ, പോർച്ചുഗൽ, ഇറ്റലി, ഗ്രീസ് എന്നിവയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിസ്‌ക് സോൺ പ്രവചനത്തിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് 100 അടി ഉയരവും 22 ടൺ ഭാരവുമുള്ളതായിരുന്നു റോക്കറ്റ് ഇതിന്റെ 18 ടൺ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്.
Remnants of China's biggest rocket landed in the Indian Ocean, with the bulk of its components destroyed upon re-entry into the Earth's atmosphere, according to Chinese state media https://t.co/hwFi9yIFsz pic.twitter.com/2O7zEKHWwH
— Reuters (@Reuters) May 9, 2021
‘ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 41.5Nനും 41.5S അക്ഷാംശത്തിനും ഇടയിലുള്ള ഒരു’ റിസ്‌ക് സോൺ ‘പ്രവചിച്ചിരുന്നു. എന്നാൽ പ്രവചനങ്ങൾ തെറ്റിച്ചുകൊണ്ടാണ് ആശങ്കയ്ക്ക് വിരാമമിട്ട് ഇന്ത്യൻ സമുദ്രത്തിൽ പതിച്ചത്.ഏപ്രിൽ 29നാണ് ചൈന ലോങ് മാർച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്.
ചൈനയുടെ സ്വപ്നപദ്ധതിയായ ലാർജ് മോഡ്യുലർ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗമായ ടിയാൻഹെ മൊഡ്യൂളിൽ നിന്ന് വേർപെട്ട റോക്കറ്റിന്റെ ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.