കുവൈത്ത് സിറ്റി: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത താമസക്കാര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്.യാത്രാനിരോധനം ഈ മാസം 22 മുതല്‍ പ്രാബല്യത്തില്‍ വരും. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതിന് പ്രവാസികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെയാണ് പുതിയ നടപടി.
മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിലക്ക് ഇന്ത്യ പോലെ നിരവധി പ്രവാസികള്‍ ഉള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും. യാത്രാവിലക്ക് താമസക്കാരുടെ ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് താമസക്കാര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കുവൈത്ത് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഫൈസറിന്റെ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസിന് ആറാഴ്ച വരെ കാത്തിരിക്കണം. ആസ്ട്രാസെനേക്ക വാക്‌സിന്‍ എടുത്തവര്‍ക്ക് നാല് മാസം വരെ കാത്തിരിക്കണം.
Discussion about this post