ഇന്ത്യയിലുള്ളവര്‍ തല്‍ക്കാലം തിരികെ പ്രവേശിക്കണ്ട, ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും; പൗരന്മാരോട് ഓസ്‌ട്രേലിയ

Australians | Bignewslive

ഓസ്‌ട്രേലിയ: ഇന്ത്യയിലുള്ളവര്‍ തല്‍ക്കാലം തിരികെ രാജ്യത്തേയ്ക്ക് പ്രവേശിക്കേണ്ടെന്ന് പൗരന്മാരോട് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. 14 ദിവസമെങ്കിലും ഇന്ത്യയില്‍ ചിലവഴിച്ചവര്‍ തല്‍ക്കാലം ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം.

വിലക്ക് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ 66000ഡോളര്‍ പിഴയോ ശിക്ഷയായി ലഭിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് രണ്ടാംതരംഗം ഇന്ത്യല്‍ അതിരൂക്ഷമാവുകയാണ്. ദിനംപ്രതി നാലുലക്ഷത്തിനരികിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രവേശന വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഓസ്‌ട്രേലിയ നേരത്തേ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നാലെയാണ് തിരികെ വരേണ്ടെന്ന് പൗരന്മാരെയും വിലക്കിയിരിക്കുന്നത്. 9000 ത്തോളം ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഇവരില്‍ 600 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിഎല്ലിന്റെ ഭാഗമായും ഓസീസ് താരങ്ങള്‍ രാജ്യത്തുണ്ട്.

Exit mobile version