ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് ഒഴുകി എത്തി പതിനായിരങ്ങള്‍; തിക്കിലും തിരക്കിലും പെട്ട് 44 മരണം

'Dozens of dead' | Bignewslive

മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 44 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിന് ചുറ്റും പതിനായിരക്കണക്കിന് തീവ്ര-ഓര്‍ത്തഡോക്സ് ജൂതന്മാരാണ് ഒത്തുകൂടിയത്. ഇതാണ് വന്‍ ദുരന്തത്തിലേയ്ക്ക് വഴിവെച്ചതും.

പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി അടിയന്തര സേവനങ്ങള്‍ക്കും മറ്റുമായി ആറോളം ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഈ തീര്‍ത്ഥാടന കേന്ദ്രം അടച്ചിരുന്നു. കോവിഡിന് ശേഷമുള്ള ഇസ്രായേലിലെ ഏറ്റവും വലിയ പൊതുയോഗമായിരുന്നു ഇത്തവണ നടന്നത്.

Exit mobile version