ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സഹായം പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡും. ഇന്ത്യയ്ക്ക് ഒരു മില്യണ്‍ ന്യൂസിലാന്‍ഡ് ഡോളറിന്റെ സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിക്കാകും ഈ തുക നല്‍കുക. ഇതു ഉപയോഗിച്ച് ഓക്‌സിജന്‍ അടക്കമുള്ള കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് ആവശ്യമുള്ളവ വാങ്ങി വിതരണം ചെയ്യുമെന്നും ജസീന്ത അറിയിക്കുന്നു. റെഡ് ക്രോസ് വഴിയാണ് ഇന്ത്യയ്ക്ക് സഹായമെത്തിക്കുകയെന്ന് വിദേശകാര്യ മന്ത്രി നാനിയ മഹൂതയും അറിയിച്ചു.
‘ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യക്ക് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഠിനമായി പരിശ്രമിക്കുന്ന ഇന്ത്യയിലെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു’, മഹൂത പറഞ്ഞു. ഇന്ത്യയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. തുടര്‍ന്നും സഹായങ്ങളുണ്ടാകുമെന്നും മഹൂത കൂട്ടിച്ചേര്‍ത്തു.
Discussion about this post