ലണ്ടന്‍: കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ദുരിതം അനുഭവിക്കുന്ന ഇന്ത്യയെ സഹായിക്കേണ്ട സമയമാണിതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ചാള്‍സ് രാജകുമാരന്. കൊവിഡ് ബാധിച്ച് കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ തന്റെ ചിന്തകളിലും പ്രാര്ഥനകളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ലാരെന്‍സ് ഹൗസ് പുറത്തിറക്കിയ പ്രിന്‍സ് ചാള്‍സിന്റെ പ്രസ്താവനയിലാണ് അദ്ദേഹം ഇന്ത്യയ്ക്കായി അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്. ഇന്ത്യ അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റ് അടിയന്തര അഭ്യര്‍ഥന നടത്തിയിട്ടുണ്ട്.
ചാള്‍സ് രാജകുമാരന്റെ വാക്കുകള്‍;
‘മറ്റുളള പലരേയും പോലെ എനിക്കും ഇന്ത്യയോട് വളരെയധികം സ്നേഹമുണ്ട്. രാജ്യത്തേക്ക് നടത്തിയ പല വിനോദയാത്രകളും വളരെയധികം ആസ്വദിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ മറ്റുളളവരെ സഹായിച്ചതുപോലെ ഇപ്പോള്‍ മറ്റുളളവര്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മള് ഒന്നിച്ച് ഈ യുദ്ധത്തില്‍ വിജയിക്കും.’
Discussion about this post