നികുതിവെട്ടിച്ച കേസില്‍ കൊളംബിയന്‍ പോപ്പ് ഗായിക ഷക്കീരക്കെതിരെ കുറ്റം ചുമത്തി. 2012-2014 കാലയളവില്‍ 1.45 കോടി യൂറോയുടെ (ഏകദേശം 117 കോടി രൂപ ) നികുതിവെട്ടിപ്പ് നടത്തിയതായി കാണിച്ചാണ് കേസ്. സ്‌പെയിനിലാണ് സംഭവം. ഈ വര്‍ഷങ്ങളില്‍ ഷക്കീറ സ്‌പെയിനിലായിരുന്നു താമസിച്ചിരുന്നത്. വര്‍ഷത്തില്‍ ആറ് മാസത്തില്‍ കൂടുതല്‍ സ്‌പെയിനില്‍ താമസിച്ചാല്‍ സ്ഥിരതാമസക്കാരായി കണക്കാക്കുകയും നികുതി പിരിക്കുകയും ചെയ്യുന്നതാണ് സ്‌പെയിനിലെ നിയമം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷക്കീരക്കെതിരെ സ്പാനിഷ് പ്രോസിക്യൂട്ടര്‍ കുറ്റം ചുമത്തിയത്.
2012 – 2014 വര്‍ഷങ്ങളില്‍ ഏറിയസമയവും ഷക്കീറയും ഭര്‍ത്താവായ ഫുഡ്‌ബോള്‍ താരം ജെരാര്‍ഡ് പിക്കും ബാഴ്‌സലോണയിലായിരുന്നെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ താന്‍ 183 ദിവസത്തില്‍ കൂടുതല്‍ സ്‌പെയിനില്‍ താമസിച്ചിട്ടില്ലെന്ന് ഷക്കീര അറിയിച്ചു.
എന്നാല്‍ ഷക്കീര നികുതി പൂര്‍ണമായി അടച്ചിരുന്നതായി അലരോടടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഷക്കീരക്കെതിരെ അന്വേഷണം ആരംഭിച്ചത്.