കൊവിഡ് വ്യാപനം; ഇന്ത്യയില്‍ നിന്നുള്ള കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

ദുബൈ: രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയില്‍ നിന്ന് നേരിട്ടോ മറ്റേതെങ്കിലും രാജ്യം വഴിയോ കുവൈത്തിലേക്ക് വരുന്നവര്‍ക്കും നിയന്ത്രണമുണ്ട്. ഇന്ത്യയ്ക്കു പുറത്ത് പതിനാലു ദിവസം താമസിച്ചവര്‍ക്കു മാത്രമാണ് കുവൈത്തിലേക്കു പ്രവേശനം.

അതേസമയം കുവൈത്ത് പൗരന്മാര്‍ക്കും നേരിട്ടുള്ള ബന്ധുക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും രാജ്യത്തേക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്. ചരക്കു വിമാനങ്ങളുടെ സര്‍വീസിന് വിലക്കില്ല. ഇന്ത്യയില്‍ കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ നേരത്തെ ബ്രിട്ടന്‍, യുഎഇ, കാനഡ എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Exit mobile version