നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം മുടി മുറിച്ച് ഗിന്നസ് റെക്കോഡ് ജേതാവ് നിലാന്‍ഷി; മുടിക്ക് ആറ് അടിയോളം നീളം

longest hair | Bignewslive

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നീളന്‍ മുടി മുറിച്ച് കൗമാരക്കാരി നിലാന്‍ഷി പട്ടേല്‍. ലോകത്തെ ഏറ്റവുമധികം നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ ആളുകൂടിയാണ് നിലാന്‍ഷി. 2018ല്‍ 16ാം വയസ്സിലാണ് ഈ റോക്കോഡ് കരസ്ഥമാക്കിയത്.

അഞ്ചടി ഏഴ് ഇഞ്ച് നീളം മുടിക്ക് ഉണ്ടായിരുന്നു. ഇടക്കാലത്ത് ആറ് അടിയോളം മുടിക്ക് നീളം വെച്ചിരുന്നു. തന്റെ ഗിന്നസ് റെക്കോഡ് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരത്തില്‍ 12 വര്‍ഷത്തോളം നിലാന്‍ഷി മുടി വളര്‍ത്തിയത്. ആറ് വയസ് മുതല്‍ മുടി വെട്ടാതെ സൂക്ഷിക്കുകയായിരുന്നു.

നീളന്‍ മുടിക്കാരിയായ കാര്‍ട്ടൂണ്‍ കഥാപാത്രം റപുന്‍സിനോടാണ് നിലാന്‍ഷിയെ എല്ലാവരും ഉപമിച്ചുകൊണ്ടിരുന്നത്. നിലാന്‍ഷിയുടെ മുറിച്ച നീളന്‍ മുടി മ്യൂസിയത്തിലേക്ക് സംഭാവന നല്‍കും. മുടി എന്ത് ചെയ്യണമെന്ന് ഒരുപാട് ആലോചിച്ചെന്നും അമ്മയാണ് മ്യൂസിയത്തിലേക്ക് സംഭാവന ചെയ്യാമെന്ന ആശയം പറഞ്ഞ് തന്നതെന്നും നിലാന്‍ഷി പറയുന്നു.

Exit mobile version