വാഷിങ്ടൺ: രോഗികളിൽ ഗുരുതരമായ രക്തം കട്ടപിടിക്കൽ കണ്ടെത്തിയതിനെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസണിന്റെ കോവിഡ് പ്രതിരോധ വാക്സിൻ ഉപയോഗത്തിന് യുഎസിൽ താല്കാലിക വിലക്ക്. വാക്സിനെടുത്ത 68 ലക്ഷം പേരിൽ ആറ് പേർക്കാണ് അപൂർവമായി രക്തം കട്ടപിടിക്കൽ കണ്ടെത്തിയത്. വളരെ അപൂർവമായാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും മുൻകരുതൽ എന്ന നിലയ്ക്കാണ് വാക്സിൻ ഉപയോഗത്തിന് ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ഈ കേസുകൾ പഠിച്ച് വിലയിരുത്തൽ നടത്തുമെന്നും എഫ്ഡിഎ അറിയിച്ചു. ഈ നടപടികൾ പൂർത്തിയാകുന്നത് വരെയാണ് വാക്സിൻ ഉപയോഗത്തിന് താല്കാലികമായി വിലക്ക് നിർദേശിച്ചിരിക്കുന്നത്.
എഫ്ഡിഎയും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനും ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ സംബന്ധിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. അതിനാൽ ഈ വാക്സിന്റെ ഉപയോഗം താൽകാലികമായി നിർത്തിവെക്കാൻ ഞങ്ങൾ നിർദേശിക്കുകയാണ്.-ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ ട്വീറ്റ് ചെയ്തു.
Discussion about this post