ഇന്തോനേഷ്യ: ഗൂഗിള്‍ മാപ്പ് നോക്കി പണി കിട്ടിയവര്‍ ഏറെയാണ്. അത്തരത്തില്‍
ഗൂഗില്‍ മാപ്പിനെ വിശ്വസിച്ച് പോയ വിവാഹ സംഘമാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്.
ഗൂഗില്‍ മാപ്പ് നോക്കി പുറപ്പെട്ട വരനും സംഘവും ചെന്നുകയറിയത് വിവാഹനിശ്ചയം നടക്കുന്ന മറ്റൊരു വീട്ടിലേക്കാണ്. വന്നിറങ്ങിയ വരനെയും ബന്ധുക്കളെയും ആ വീട്ടുകാര്‍ സ്വീകരിച്ചിരുത്തി. സമ്മാനങ്ങളും നല്‍കി. എന്നാല്‍ വരന്റെ ബന്ധുക്കളുടെ കൂടെ വന്നവരില്‍ ആര്‍ക്കും പരസ്പരം അറിയാതെ വന്നതോടെയാണ് അബദ്ധം മനസ്സിലായത്.
ഇന്തോനേഷ്യയിലെ ക്വാലലംപുരിലാണ് ഈ സംഭവം. ‘വഴിതെറ്റിയ’ വരനും സംഘവും എത്തിയത് ഉള്‍ഫ എന്ന 27കാരിയുടെ വിവാഹ നിശ്ചയ ചടങ്ങിലാണ്. വധു അണിഞ്ഞ് ഒരുങ്ങിക്കൊണ്ടിരുന്ന സമയത്തായിരുന്നു വരന്റെയും ബന്ധുക്കളുടെയും വരവ്.
മാത്രമല്ല, ഉള്‍ഫയുടെ വരന്‍ കൃത്യസമയത്ത് എത്താന്‍ വൈകിയതും ആശയക്കുഴപ്പത്തിന് കാരണമായി.
ചിരിയോടെ ഇറങ്ങി പോകുന്ന വരന്റേയും ബന്ധുക്കളുടേയും വീഡിയോ വൈറലായിരിക്കുകയാണ്. ട്രൈബൂണ്‍ ന്യൂസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Discussion about this post