വെല്ലിങ്ടണ്‍: ഇന്ത്യയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസീലന്‍ഡ്. ഇന്ത്യയില്‍ നിന്നുള്ള ന്യൂസീലന്‍ഡ് പൗരന്മാര്ക്കും ഇത് ബാധകമാണെന്നും പ്രധാനമന്ത്രി ജസീന്ത ആര്ഡന് അറിയിച്ചു. അതേസമയം വിലക്ക് താല്‍ക്കാലികമാണെന്നും ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് നിയന്ത്രണം ഉണ്ടാവുകയെന്നും ജസീന്ത അറിയിച്ചു.
വ്യാഴാഴ്ച ന്യൂസീലന്‍ഡ് രാജ്യാതിര്‍ത്തിയില്‍ 23 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 17 എണ്ണം ഇന്ത്യയില്‍ നിന്ന് എത്തിയവരില്‍ ആയിരുന്നു. തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്.
കഴിഞ്ഞ 40 ദിവസമായി ഒരു കൊവിഡ് കേസ് പോലും ന്യൂസീലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തേക്ക് വരുന്നവരിലാണ് രോഗം കണ്ടെത്തുന്നത്. ഇതില്‍ കൂടുതലും ഇന്ത്യയില്‍ നിന്ന് വരുന്നവരിലാണ്. ഇതേ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
Discussion about this post