തായ്വാന്: തായ്വാനില് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി അപകടം. 36പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. 100ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയര്‍ന്നേയ്ക്കുമെന്നും വിവരമുണ്ട്. 360 പേരുമായാണ് ട്രെയിന്‍ യാത്ര തിരിച്ചത്. ട്രെയിന്‍ തുരങ്കത്തിലൂടെ പോവുന്നതിനിടയിലാണ് പാളം തെറ്റിയത്. ഇതേ തുടര്‍ന്ന് നിരവധി ബോഗുകള്‍ തുരങ്കത്തിന്റെ ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ, ട്രെയിനില്‍ നിന്ന് മാറ്റിയെങ്കിലും കുറച്ചു പേര് ഇപ്പോഴും ട്രെയിനിനുള്ളില്‍ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ട്രെയിനിന്റെ ആദ്യ നാല് കംബാര്ട്ട്മെന്റില് നിന്ന് 100 ഓളം പേരെ ഇതിനകം രക്ഷപ്പെടുത്തി. എട്ട് ക്യാരിയറുകളാണ് ട്രെയിനിന് ആകെ ഉള്ളത്. തുരങ്കത്തിനുള്ളില്‍ പെട്ട ക്യാരിയറിനുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയാവുന്നുണ്ട്.
തായ്വാനിലെ പര്‍വതനിരയായ കിഴക്കന്‍ തീരം പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. രാജ്യത്തെ പ്രശസ്തമായ തരകൊ നാഷണല്‍ പാര്‍ക്ക് ഈ മേഖലയിലാണ്. മൂന്ന് പതിറ്റാണ്ടിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. 2018 ല്‍ വടക്കു കിഴക്കന്‍ തായ്വാനില് ഉണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ 18 പേര് മരിച്ചിരുന്നു. 175 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്.
Discussion about this post