വാഷിങ്ടൺ: യുഎസിൽ വിദേശികളായ തൊഴിലാളികളെ ആശങ്കാകുലരാക്കിയിരുന്ന എച്ച് 1 ബി വിസയ്ക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച നീക്കി.
ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്ന വിലക്ക് മാർച്ച് 31ന് അവസാനിച്ചതോടെ പുതിയ ഉത്തരവൊന്നും ബൈഡൻ ഭരണകൂടം പുറത്തിറക്കാതിരുന്നതോടെ ആണ് നിയന്ത്രണങ്ങൾ അവസാനിച്ചത്.
എച്ച് 1 ബിക്കുപുറമേ എച്ച് 2 ബി, എൽ 1, ജെ 1 വിസകൾക്കുണ്ടായിരുന്ന വിലക്കുകളും മാറ്റി. പതിനായിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് ഗുണകരമാകുന്നതാണ് തീരുമാനം. നേരത്തെ തന്നെ ട്രംപിന്റെ വിസാചട്ടങ്ങൾ ക്രൂരമാണെന്നും പുനഃപരിശോധിക്കുമെന്നും ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, വിസാ നിയന്ത്രണങ്ങൾ തുടരണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെത്തുടർന്ന് സാമ്പത്തികപ്രതിസന്ധിയിലായ അമേരിക്കക്കാർക്ക് തൊഴിലവസരങ്ങൾ നൽകാൻ സഹായിക്കുന്ന നടപടി തുടരണമെന്ന് മിസോറിയിലെ റിപ്പബ്ലിക്കൻ സെനറ്റർ ജോഷ് ഹാലി പറഞ്ഞു.
Discussion about this post