ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്കകമാണ് പ്രസിഡന്റിനും രോഗം ബാധിച്ചത്.
അതേസമയം, ആരിഫ് ആല്‍വിയും ഭാര്യ സമീന ആല്‍വിയും ഈ മാസം ആദ്യം ചൈനയുടെ സിനോഫാം വാക്സിന്‍ സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്സിന്റെ ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചതെന്നും ആന്റീബോഡി രൂപപ്പെടാന്‍ സമയമായിട്ടില്ലെന്നും ആരിഫ് ആല്‍വി ട്വീറ്റ് ചെയ്തു.
Pakistan's President Dr Arif Alvi tests positive for #COVID19. pic.twitter.com/H2svVsJBkL
— ANI (@ANI) March 29, 2021
ഇമ്രാന്‍ ഖാന്റെ ഭാര്യയ്ക്കും കോവിഡ് ബാധിച്ചിരുന്നു. ഇമ്രാന്‍ ഖാന്‍ മാര്‍ച്ച് 18 നാണ് കുത്തിവെപ്പ് എടുത്തത്. രണ്ട് ദിവസത്തിനകം കൊവിഡ് സ്ഥിരീകരിച്ചു. വാക്സിന്‍ എടുത്തതിന് മുമ്പുതന്നെ ഇമ്രാന്‍ ഖാന് വൈറസ് ബാധിച്ചിരിക്കാം എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
Discussion about this post