കെയ്‌റോ: അപ്പര്‍ ഈജിപ്തിലെ സൊഹാഗ് ഗവര്‍ണറേറ്റിലെ തഹ്തയില്‍ ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 32 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഈജിപ്ഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. കൂട്ടിയിടിയില്‍ മൂന്ന് ട്രെയിനുകള്‍ പാളം തെറ്റിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മോശം കാലാവസ്ഥയില്‍ സിഗ്‌നല്‍ പ്രവര്‍ത്തിക്കാത്തതാണ് അപകടത്തിനിടയാക്കിയെതെന്നാണ് അധികൃതരുടെ വിശദീകരണം. നിരവധി കമ്പാര്‍ട്‌മെന്റുകള്‍ തലകീഴായി മറിഞ്ഞതാണ് മരണസംഖ്യ ഉയര്‍ത്തിയത്.
ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2002ല്‍ 373 പേരുടെ ദാരുണ മരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന വലിയ ട്രെയിന്‍ അപകടമാണിത്. അന്ന് നിറയെ യാത്രക്കാരുമായി പോയ ട്രെയിന്‍ കത്തിയമരുകയായിരുന്നു.
#BREAKING: 50 people injured in collision of two trains in Upper Egypt: official from the Health Ministry to local media#EgyptToday #BreakingNews | #طهطا #سوهاج #عاجل #قطارين pic.twitter.com/pf6TJAuxj5
— Egypt Today Magazine (@EgyptTodayMag) March 26, 2021