സഹപാഠികളുമായുളള നിസാരപ്രശ്‌നത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ മേല്‍പ്പാലത്തിന് മുകളില്‍ നിന്നും ചാടി… ചെറിയ പരിക്കുകളോടെ പന്ത്രണ്ട്കാരന്‍ രക്ഷപ്പെട്ടു… ജീവന്‍ പോയത് മറ്റൊരു യുവതിക്ക്

ആത്മഹത്യാശ്രമം നടത്തിയ പന്ത്രണ്ടുകാരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

വിര്‍ജീനിയ: സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായുളള നിസാര പ്രശ്‌നത്തിന്റെ പേരില്‍ പന്ത്രണ്ട്കാരന്‍ ആത്മഹത്യ ചെയ്യാന്‍ വേണ്ടി മേല്‍പ്പാലത്തില്‍ നിന്ന് ചാടി. കുട്ടി വീണത് റോഡിലൂടെ പോയ കാറിനുള്ളിലേക്ക്. കാറിന്റെ നിയന്ത്രണം വിട്ട് വാഹനമോടിച്ചിരുന്ന മരിസ ഹാരിസ് എന്ന 22കാരി മരിച്ചു.

അതേസമയം ആത്മഹത്യാശ്രമം നടത്തിയ പന്ത്രണ്ടുകാരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുകള്‍ ഭാഗം തുറക്കാന്‍ സാധിക്കുന്ന രീതിയിലുള്ള കാറിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്. അപകടത്തില്‍ പരിക്കേറ്റ കാറിലുണ്ടായിരുന്ന മറ്റുള്ളവരുടെ നില ഗുരുതരമല്ല.

Exit mobile version