പ്രശസ്തമായ സംഗീത പുരസ്കാരമായ ഗ്രാമി പുരസ്കാരം സമ്മാനിക്കുന്ന വേദിയിലും ചർച്ചയായി ഇന്ത്യയിലെ കർഷകപ്രക്ഷോഭം. രാജ്യതലസ്ഥാനത്തിന്റെ അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ച് സെലിബ്രിറ്റി.
പ്രമുഖ യുട്യൂബർ ലില്ലി സിങ്ങാണ് ”ഞാൻ കർഷകർക്കൊപ്പം” എന്നെഴുതിയ മുഖാവരണം ധരിച്ച് പുരസ്കാരവേദിയിലെത്തിയത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ലില്ലിയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
കേന്ദ്രസർക്കാരിന്റെ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി പ്രക്ഷോഭം തുടരുന്ന കർഷകർക്ക് പിന്തുണയുമായി നേരത്തേയും ലില്ലി സിങ് രംഗത്തെത്തിയിരുന്നു.
അന്താരാഷ്ട്ര തലത്തിൽ റിഹാനയുടെ സോഷ്യൽമീഡിയ പോസ്റ്റ് കാരണം കർഷകപ്രക്ഷോഭം വലിയ ചർച്ചയാവുകയും. ഇന്ത്യയിലെ സെലിബ്രിറ്റികളിൽ പ്രമുഖർ വിദേശികൾ ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടെന്ന നിലപാട് എടുക്കുകയും ചെയ്തിരുന്നു.
Discussion about this post