താടിയും മുടിയും കളഞ്ഞ് പുതിയ ലുക്കിലെത്തിയ അച്ഛനെ കണ്ട് അമ്പരക്കുന്ന ഇരട്ടക്കുട്ടികളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.
അവരുടെ മുന്നിലായി അച്ഛന് ജോനാഥന് നോര്മോയില് ഇരിക്കുന്നു. താടിയും മുടിയുമൊന്നുമില്ലാത്ത അച്ഛനെ ഈ കുഞ്ഞുങ്ങള്‍ ആദ്യമായാണ് കാണുന്നത്. ഇരട്ടക്കുട്ടികളിലൊരാള്‍ അച്ഛനെ കുറേനേരം കണ്ണുരുട്ടി നോക്കുകയാണ്. ശേഷം, തൊട്ടടുത്തിരിക്കുന്ന മറ്റേ കുട്ടി അച്ഛനെ കണ്ട് ഉറക്കെ കരയാന്‍ തുടങ്ങി. ഉടന്‍ തന്നെ, അച്ഛന് ആ കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചു.
Father shaved for the very first time,watch his twin kids reaction reaction
pic.twitter.com/6MJOlFSSCI
— Aqualady𓃤 𓅇 𓅋 𓆘 (@Aqualady6666) March 4, 2021
ഉടനെ മറ്റേ കുട്ടിയും കരയാന്‍ തുടങ്ങുകയും അച്ഛന്റെ അടുത്തേക്ക് പോകേണ്ടെന്ന് കൈകൊണ്ട് തടയുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. രണ്ട് കുഞ്ഞുങ്ങളുടേയും കരച്ചിലാണ് പിന്നെ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
Discussion about this post