വാഷിങ്ടണ്‍: ലോക കോടീശ്വരന്‍ ജെഫ് ബെസോസിന്റെ മുന്‍ഭാര്യ മക്കെന്‍സി സ്‌കോട്ട് വീണ്ടും വിവാഹിതയായി. സമ്പന്നരുടെ പട്ടികയിലെ 22-ാം സ്ഥാനക്കാരിയായ മക്കെന്‍സി തന്റെ സ്വത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതായും അറിയിക്കുന്നു.
സിയാറ്റില്‍ സ്വദേശിയും ശാസ്ത്ര അധ്യാപകനുമായ ഡാന്‍ ജെവെറ്റിനെയാണ് മക്കെന്‍സിയെ പുനര്‍ വിവാഹം ചെയ്തത്. പിന്നാലെയാണ് സ്വത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. ബ്ലൂംബെര്‍ഗ് ബില്യണേഴ്സ് ഇന്‍ഡക്സ് പ്രകാരം 53.5 ബില്യന്‍ ഡോളറാണ് അമ്പതുകാരിയായ മക്കെന്‍സിയുടെ ആസ്തി.
2019-ലാണ് മക്കെന്‍സിയും ബെസോസും വിവാഹമോചിതരായത്. പിന്നാലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മക്കെന്‍സി സജീവമാകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം ആറു ബില്യന്‍ ഡോളറാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മക്കെന്‍സി ചെലവഴിച്ചത്.
Discussion about this post