മെക്‌സിക്കോ: ഗ്വാട്ടിമാലയില്‍ നിന്നും മെക്സിക്കോയിലേക്ക് കടക്കുന്നതിനിടെ യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ഏഴു വയസുകാരി കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്ക് പിന്നിടുന്നതിനിടെ കുട്ടി മരിച്ചുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടിയെയും പിതാവിനെയും ഡിസംബര്‍ ആറാം തീയതിയാണ് യുഎസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുന്നത്. മെക്സിക്കോയിലേക്ക് പ്രവേശനമാവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ സമീപിച്ച 163 പേരുടെ സംഘത്തിലുള്ളവരാണ് ഇവര്‍.
ഡിസംബര്‍ ഏഴിന് രാവിലെയോടു കൂടി കുട്ടി ആരോഗ്യാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. ശരീര താപനില 105 ഡിഗ്രി വരെയെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു എന്ന് വാഷിധ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ ഉദ്യോഗസ്ഥരും കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരും ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.