ഫ്ളോറിഡ: മരിച്ചുപോയ ബന്ധുവിന്റെ അസ്ഥികൂടമുപയോഗിച്ച് ഇലക്ട്രിക് ഗിറ്റാര്‍ നിര്‍മ്മിച്ച് അമ്പരപ്പിക്കുകയാണ് ഒരു സംഗീതജ്ഞന്. ഫ്ളേറിഡയിലെ തംപയില്‍ പ്രിന്‍സ് മിഡ്നൈറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന സംഗീതജ്ഞനാണ് ഈ വിചിത്ര ഗിറ്റാര്‍ നിര്‍മ്മിച്ചത്. തന്നെ റോക്ക് സംഗീതത്തിലേയ്ക്ക് കൈപിടിച്ച ബന്ധുവിന്റെ അസ്ഥികൂടമാണ് ഗിറ്റാറായി നിര്‍മ്മിച്ചത്.
1996ല്‍ ഗ്രീസില്‍ വച്ച് നടന്ന ഒരു വാഹനാപകടത്തിലാണ് ഇയാളുടെ ബന്ധു ഫിലിപ് മരണപ്പെട്ടത്. ഫിലിപ്പിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി വിട്ടുനല്‍കി. എന്നാല്‍ കാലങ്ങള്‍ക്ക് പിന്നാലെ യഥാര്‍ത്ഥ അസ്ഥികൂടമുപയോഗിച്ചുള്ള പഠനം നിന്നുപോയതോടെ ഫിലിപിന്റെ അസ്ഥികൂടം ഒരു സെമിത്തേരിയില്‍ വച്ചു. എന്നാല്‍ ഈ സെമിത്തേരിയില്‍ വക്കുന്നതിന് വാടകയും പ്രിന്‍സ് മിഡ്നൈറ്റിന് നല്‍കേണ്ടി വന്നു. വന്‍തുക ഇത്തരത്തില്‍ നല്‍കേണ്ടി വന്നതോടെയാണ് ഈ അസ്ഥികൂടം അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.
എന്നാല്‍ തംപയിലെത്തിച്ച അസ്ഥികൂടം എന്ത് ചെയ്യണമെന്ന് അറിയാതിരിക്കുമ്പോഴാണ് മിഡ്നൈറ്റിന്റെ സുഹൃത്തിന് ഇത്തരമൊരു വിചിത്ര ചിന്ത ഉരിത്തിരിഞ്ഞത്. ഫിലിപ് അങ്കിളിനോടുള്ള ആദരം പ്രകടിപ്പിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ലെന്ന് മിഡ്നൈറ്റ് തീരുമാനിക്കുകയായിരുന്നു. നട്ടെല്ലും വാരിയെല്ലുകളും ബേസ് ആയി ഉപയോഗിച്ചാണ് ഗിറ്റാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്ട്രിംഗുകളും വോളിയം നോബുകളും ഗിറ്റാര്‍ നെക്ക് ജാക്ക്, ഇലക്ട്രിക് ബോര്‍ഡ് എന്നിവ ഈ ബേസിലേക്ക് ചേര്‍ത്തതോടെ ഫിലിപ് ഗിറ്റാര്‍ തയ്യാറാവുകയായിരുന്നു.
Discussion about this post