മെക്സികോ സിറ്റി: നീണ്ട ഒമ്പതുമാസമാണ് നാലുവയസുകാരി സ്റ്റെല്ല മാർട്ടിൻ ആശുപത്രിയുടെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടത്. കോവിഡ് മഹാമാരി പിടിമുറുക്കിയ അനേകം പേരിൽ ഒരാൾ മാത്രമായിരുന്നു സ്റ്റെല്ല എങ്കിലും രോഗത്തോട് ഇത്രനാൾ പോരാടിയ ഏറെ പ്രായംകുറഞ്ഞ മറ്റൊരാൾ ഉണ്ടാകുമോയെന്ന് സംശയമാണ്. ഒമ്പത് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് രോഗമുക്തയായി കുഞ്ഞ് ആശുപത്രി വിട്ടത്. നീണ്ട പോരാട്ടം നടത്തി കോവിഡിനെ പരാജയപ്പെടുത്തിയ കുഞ്ഞുസ്റ്റെല്ലയ്ക്ക് ന്യൂ മെക്സിക്കോ ഹെൽത്ത് സയൻസസ് ഹോസ്പിറ്റലിലെ ജീവനക്കാർ നൽകിയ വൈകാരികമായ യാത്രയയപ്പിന്റെ വീഡിയോ സോഷ്യൽമീഡിയയുടെ ഹൃദയം കവരുകയാണ്.
ആശുപത്രി പങ്കുവെച്ചിരിക്കുന്ന കേവലം 24 സെക്കന്റ് മാത്രം ദൈർഘ്യമൊള്ളൂവെങ്കിലും വീഡിയോ വൈറലാണ്. ജനുവരി 27നാണ് ഈ വീഡിയോയും വാർത്തയും ആശുപത്രി പോസ്റ്റ് ചെയ്തത്.
‘കോവിഡ്19 മായി ദീർഘമായ അങ്കത്തിന് ശേഷം നാല് വയസ്സുകാരിയായ സ്റ്റെല്ല മാർട്ടിൻ യുഎൻഎം ഹോസ്പിറ്റൽ വിടുന്നു. കഴിഞ്ഞ ഏപ്രിലാണ് സ്റ്റെല്ല ആശുപത്രിയിൽ വന്നത്. അവൾ അഞ്ചു മാസം കുട്ടികൾക്കുള്ള ഐസിയുവിലും ഒക്ടോബർ മുതൽ സിടിഎച്ച് അക്യൂട്ട് സെർവീസിലുമാണ് ചെലവഴിച്ചത്,’- ആശുപത്രി കുറിച്ചതിങ്ങനെ.
After a severe bout with COVID-19, 4-year-old Stella Martin is leaving UNM Hospital. ❤️
Stella came into the hospital in April after contracting COVID-19. She spent over 5 months in the Pediatric ICU and arrived in the CTH Acute Service in October. pic.twitter.com/8yfIUHonsl
— UNM HSC (@UNMHSC) January 27, 2021
ആസ്തമ രോഗി കൂടിയായായിരുന്നു സ്റ്റെല്ല എന്നതിലാണ് കോവിഡ് ഗുരുതരമായത്. കോവിഡ് ബാധിച്ച് കഴിഞ്ഞ വർഷം ഏപ്രിലിൽ മരണപ്പെട്ട സ്വന്തം പിതാവിൽ നിന്നാണ് കുട്ടിക്ക് കോവിഡ് പകർന്നതെന്നാണ് കരുതപ്പെടുന്നത്. കോവിഡിനൊപ്പം ശ്വാസകോശത്തിലും അസുഖം ബാധിച്ച സ്റ്റെല്ല ഒരാഴ്ച്ച കോമയിലും കഴിഞ്ഞിരുന്നു
ഹോസ്പിറ്റലിലെ ഹാളിൽ ഒരു ആശുപത്രി ജീവനക്കാരന്റെ അകമ്പടിയോടെ സ്റ്റെല്ല കടന്നുവരുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇരുവശത്തുമായി നഴ്സുമാർ കൈയ്യടിക്കുന്നതും കാണാം. മാസ്കും, ജാക്കറ്റും ധരിച്ച സ്റ്റെല്ലയുടെ മുഖത്തെ സന്തോഷവും വീഡിയോയിൽ പ്രകടമാണ്. സ്റ്റെല്ലയെ പരിചയിച്ച ആശുപതി ജീവനക്കാരെ പ്രശംസിച്ച അധികൃതർ അവർക്ക് പ്രത്യേകം നന്ദിയും അറിയിച്ചു.
Discussion about this post