കുടിയേറ്റക്കാര്‍ അമേരിക്കയ്ക്കു നല്‍കിയ മഹത്തായ സംഭാവനകളില്‍ ഒന്നാണ് സുന്ദര്‍ പിച്ചൈ; യുഎസ് കോണ്‍ഗ്രസ് അംഗം

ഇന്ത്യക്കാര്‍ വലിയ സംഭാവനകളാണ് അമേരിക്കയ്ക്കു നല്കുന്നത്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയ്ക്ക് കുടിയേറ്റക്കാര്‍ നല്‍കുന്ന മഹത്തായ സംഭാവനകള്‍ക്ക് ഉദ്ദാഹരണമാണ് സുന്ദര്‍ പിച്ചൈ ഗൂഗിളിനെ നയിക്കുന്നതെന്ന് പ്രമീള ജയപാല്‍. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ കോണ്‍ഗ്രസ് കമ്മിറ്റി വിചാരണ ചെയ്യവേയാണ് യുഎസ് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ വംശജയുമായ പ്രമീള ജയപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സുന്ദര്‍ പിച്ചൈയെപോലെ താനും ഒരു ഇന്ത്യക്കാരി ആയതില്‍ വലിയ സന്തോഷം തോന്നുണ്ടെന്നും, ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഗൂഗിള്‍ സ്വീകരിച്ചിട്ടുള്ള നടപടികളുമായ് ബന്ധപ്പെട്ട വിചാരണ വേളയില്‍ പ്രമീള വ്യക്തമാക്കി. .

ചിലര്‍ വാചകമടിക്കുന്നതുപോലെയല്ല കാര്യങ്ങള്‍. ഇന്ത്യക്കാര്‍ വലിയ സംഭാവനകളാണ് അമേരിക്കയ്ക്കു നല്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങളെ പരോക്ഷമായി അപലപിച്ചാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സുന്ദറും പ്രമീളയും ചെന്നൈയിലാണു ജനിച്ചത്. എച്ച്1ബി വീസ, ഗ്രീന്‍ കാര്‍ഡ്, തുടര്‍ന്ന് അമേരിക്കന്‍ പൗരത്വം എന്നീ കാര്യങ്ങളിലും ഇരുവരും സമാനത പുലര്‍ത്തുന്നു.

Exit mobile version