ലണ്ടന്‍: ലോക്ഡൗണില്‍ 100ാം വയസില്‍ വീട്ടിനകത്ത് അടച്ചിരിക്കാതെ ആരോഗ്യമേഖലക്കായി കോടികള്‍ സമ്പാദിച്ച് കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായ ടോം മൂറെക്ക് കൊവിഡ് ബാധിച്ച് ചികിത്സയില്‍. വൈറസ് ബാധയെ തുടര്‍ന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കുടുംബം അറിയിക്കുന്നു.
100ാം വയസില്‍ തന്റെ പൂന്തോട്ടത്തിലൂടെ ഇറങ്ങി നടക്കുകയായിരുന്നു അദ്ദേഹം. 2020 ഏപ്രില്‍ 30ന് നൂറുവയസ് പൂര്‍ത്തിയാകുന്നതിന് മുന്നോടിയായിരുന്നു നടത്തം. ജന്മദിനത്തിന് മുമ്പ് 100 തവണ പൂന്തോട്ടത്തിന് ചുറ്റും നടക്കുക എന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്ത ചാലഞ്ച്.
എല്ലാവരും സ്‌നേഹത്തോടെ ക്യാപ്റ്റന്‍ ടോം എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. ഇദ്ദേഹത്തിന്റെ ചാലഞ്ച് നിരവധി ആളുകളാണ് ഏറ്റെടുത്തത്. ഇതോടെ 1.1 കോടി യൂറോയാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിയത്.
കൊവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ യുകെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിനായി സംഭാവന സ്വരൂപിക്കുന്നതിനായിരുന്നു ആ നടത്തം. ഇതോടെ അഞ്ചുലക്ഷത്തിലധികം പേര്‍ മൂറെയുടെ ചാലഞ്ചിന് പണം സംഭാവനയായി നല്‍കുകയായിരുന്നു. ഇപ്പോള്‍ ക്യാപ്റ്റന്‍ ടോം കൊവിഡ് മുക്തനാകാനുള്ള പ്രാര്‍ത്ഥനയിലാണ് ലോകവും.
Discussion about this post