ടോക്കിയോ: മരണപ്പെട്ട അമ്മയുടെ മൃതദേഹം 10 വര്‍ഷക്കാലം ശൗചാലയത്തിലെ ഫ്രീസറില്‍ സൂക്ഷിച്ച് മകള്‍. ജപ്പാനിലാണ് വിചിത്രമായ സംഭവം നടന്നത്. ടോക്കിയോയില്‍ താമസിക്കുന്ന യുമി യോഷിനോ(48)യാണ് അമ്മയുടെ മൃതദേഹം കാത്തുസൂക്ഷിച്ചത്. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
യോഷിനോയുടെ അമ്മയുടെ മൃതദേഹം അപ്പാര്‍ട്ട്മെന്റിലെ ശൗചാലയത്തില്‍ ഫ്രീസറില്‍ ഒളിപ്പിച്ചനിലയിലാണ് പോലീസ് കണ്ടെടുത്തത്. അമ്മയുടെ മരണം പുറത്തറിഞ്ഞാല്‍ അപ്പാര്‍ട്ട്മെന്റില്‍നിന്ന് ഒഴിയേണ്ടിവരുമെന്ന ഭയത്താലാണ് മൃതദേഹം ഒളിപ്പിച്ചുവെച്ചതെന്നാണ് യുമി പോലീസിന് മൊഴി നല്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി വാടക മുടങ്ങിയതോടെ യോഷിനോയോട് അപ്പാര്‍ട്ട്മെന്റില്‍നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഒരു ശുചീകരണ തൊഴിലാളി അപ്പാര്‍ട്ട്മെന്റ് വൃത്തിയാക്കാനെത്തി. ഇവരാണ് ഫ്രീസറിനുള്ളില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.
പ്രതിയുടെ അമ്മയ്ക്ക് മരിക്കുമ്പോള്‍ 60 വയസ്സ് പ്രായമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post