ന്യൂയോര്‍ക്ക്: 20 വര്‍ഷമായി ക്ലീനറായി ജോലി ചെയ്ത റോസ എന്ന യുവതിക്ക് നഗരമധ്യത്തില്‍ വമ്പന്‍ വീട് വെച്ച് നല്കി ഉടമയുടെ സ്നേഹസമ്മാനം. റെഡിറ്റിലാണ് നന്മ നിറഞ്ഞ സംഭവം. ന്യൂയോര്‍ക്കിലെ സമ്പന്നമായ ഒരു അപ്പാര്‍ട്ടുമെന്റിലെ ജോലിക്കാരിയായിരുന്ന റോസയ്ക്കാണ് കെട്ടിടത്തിലെ തന്നെ ഏറ്റവും വിലപിടുപ്പുള്ള ഒരു വമ്പന്‍ അപ്പാര്‍ട്ട്മെന്റ് സമ്മാനിച്ചത്.
20 വര്‍ഷമായി റോസ ഈ അപ്പാര്‍ട്ട്മെന്റില്‍ ക്ലീനറായി ജോലി ചെയ്യുകയാണ്. കൊവിഡ് സമയത്ത് അവള്‍ക്ക് ജോലി നഷ്ടമായി. എന്നാല്‍ ഈ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ആളുകള്‍ റോസയെ വളരെയധികം സ്നേഹിക്കുന്നുവെന്നും അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ അവര്‍ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും ദൃശ്യങ്ങളില്‍ പറയുന്നുണ്ട്.
റോസയ്ക്ക് ഒരു വലിയ സര്‍പ്രൈസാണ് ഉടമസ്ഥര്‍ ഒരുക്കിയത്. വീട് വൃത്തിയാക്കാനെന്ന പേരിലാണ് ഇവരെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയത്. നാല് മുറികളും മൂന്ന് ബാത്ത്റൂമുകളും ഒരു ടെറസുമുള്ള മനോഹരമായ അപ്പാര്‍ട്ട്മെന്റ് റോസ് ചുറ്റി കാണാന്‍ ആരംഭിച്ചു. വീട് ചുറ്റിക്കണ്ട് തിരിച്ച് വന്ന റോസയോട് അടുത്ത രണ്ട് വര്‍ഷത്തേക്ക് ഈ വീട് റോസയ്ക്ക് ഉപയോഗിക്കാമെന്ന് ഉടമസ്ഥര്‍ റോസയെ ഞെട്ടിച്ച്
പറയുകയായിരുന്നു.
രേഖയില്‍ ഒപ്പിട്ട് താക്കോല്‍ എടുക്കുകയല്ലാതെ ഒരു രൂപ പോലും നല്‍കേണ്ടതില്ലെന്നും ഉടമസ്ഥര്‍ 20 വര്‍ഷമായി വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ച കെട്ടിടത്തിലെ ആളുകളില്‍ നിന്നുള്ള നന്ദിയുടെ ഒരു അടയാളം മാത്രമാണിതെന്നും ഉടമസ്ഥര്‍ റോസയോട് വ്യക്തമാക്കി. റോസയുടെ കണ്ണുകള്‍ നിറയുന്നതും വീഡിയോയില്‍ കാണാം.
Discussion about this post