ന്യൂയോര്‍ക്ക്: ഇനിയൊരിക്കല്‍ കൂടി അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇരിക്കവെ, വന്‍ തിരിച്ചടി നേരിട്ട അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവസാന നിമിഷങ്ങള്‍ അതീവ ദുഃഖിതവും ഏകാന്തവുമായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്റെ മൊഴി. ട്രംപ് പ്രസിഡന്റായിരിക്കെ ഉടനീളം ഒപ്പം സഞ്ചരിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സിഎന്‍എന്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ജിം അക്കോസ്റ്റയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ജോ ബൈഡന് അധികാരമേറ്റ ബുധനാഴ്ച രാവിലെ വൈറ്റ്ഹൗസില്‍നിന്ന് പടിയിറങ്ങി നാടുപിടിക്കാനായി ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനമേറാന്‍ നില്ക്കുമ്പോള് വിട നല്കാനുണ്ടായിരുന്നത് 200 ഓളം പേര് മാത്രമാണ് ഉണ്ടായിരുന്നത്. ദുഃഖം കിനിയുന്ന ദയനീയ കാഴ്ചയായിരുന്നു അതെന്നും അദ്ദേഹം പറയുന്നു.
അക്കോസ്റ്റയുടെ വാക്കുകള്‍;
”ട്രംപ് പ്രസിഡന്‍സിയുടെ ദുര്‍മുഖം അവിടെ പൂര്‍ത്തിയാകുകയായിരുന്നു. നാല്- അഞ്ച് വര്‍ഷമെടുത്ത് വൈറ്റ്ഹൗസിലിരുന്ന് പ്രസിഡന്റ് നിര്‍മിതി പൂര്‍ത്തിയാക്കിയ കുപ്രചാരണ ദുര്മേതസ്സ് അങ്ങനെ അനാവരണം ചെയ്യപ്പെട്ടു”
വൈറ്റ്ഹൗസിനു പുറത്താകുന്നതോടെ ട്രംപിനെയും തിരഞ്ഞ് മാധ്യമങ്ങള്‍ പായുന്ന ആ കാലവും അസ്തമിക്കും. ഫോക്സ് ഉള്‍പെടെ മുന്‍നിര ചാനലുകള്‍ ഫേ്ലാറിഡയില്‍ ട്രംപ് പറയുന്നതു കേള്‍ക്കാന്‍ ആളെ നിര്ത്തേണ്ടെന്നുവരെ തീരുമാനമെടുത്തുകഴിഞ്ഞു.പക്ഷേ, ഏറെ കാലം മൗനീബാബയായി തുടരാന്‍ ട്രംപിനാകില്ല.
Discussion about this post