ടര്‍ക്കി: തലച്ചോറിന് അസുഖം ബാധിച്ച് കെമാല്‍ ആശുപത്രിയിലായപ്പോള്‍ ആശുപത്രിയുടെ മുന്‍ ഗേറ്റില്‍ ഒരാള്‍ കാത്തിരുന്നു. ഒന്നും രണ്ടും ദിവസമല്ല, ഒരാഴ്ചയോളം. അത് കെമാല്‍ ഓമനിച്ച് വളര്‍ത്തുന്ന ബോന്‍കക്ക് എന്ന നായയാണ്. 68കാരനാണ് കെമാല്‍.
ജനുവരി പതിനാലിനാണ് കെമാല്‍ ആശുപത്രിയിലാവുന്നത്. ആംബുലന്‍സില്‍ കെമാലിനെ പിന്തുടര്‍ന്ന നായ ആശുപത്രിക്ക് പുറത്ത് കാത്തിരിപ്പ് തുടരുകയായിരുന്നു. ഇടയ്ക്ക് ആശുപത്രി അധികൃതര്‍ പറഞ്ഞയക്കാന്‍ ശ്രമിച്ചെങ്കിലും ബോന്‍കക്ക് കൂട്ടാക്കിയില്ല. കുറെ ദിവസം ആശുപത്രി പരിസരത്തുണ്ടായിരുന്നെങ്കിലും ബോന്‍കക്ക് ആര്‍ക്കും ഒരു ശല്യവും ചെയ്തില്ലെന്ന് ആശുപത്രി അധികൃതരും പറയുന്നു.
ഇതിനിടയില്‍ കെമാലിന്റെ മകള്‍ പലതവണ നായയെ വീട്ടില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ബോന്‍കേക്ക് കൂട്ടാക്കിയില്ല. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രിക്കുപുറത്തിറങ്ങിയ കെമാലിന്റെ വീല്‍ചെയറിന് ചുറ്റും ബഹളം വെച്ച് സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു ഈ നായക്കുട്ടി.
Discussion about this post