സാന്റിയാഗൊ: ലോകത്തെ തന്നെ കീഴടക്കികൊണ്ടിരിക്കുന്ന കൊവിഡ് 19 ഇപ്പോള്‍ മൃഗങ്ങളിലേയ്ക്കും പടരുകയാണ്. അതിനുള്ള തെളിവാവുകയാണ് സാന്റിയാഗൊ മൃഗശാല. സഫാരി പാര്‍ക്കിലെ ഗൊറില്ലകള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ എട്ട് ഗൊറില്ലകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ജനുവരി ആദ്യവാരമാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവയില്‍ രണ്ട് ഗൊറില്ലകള്‍ക്ക് പനിയും ചുമയും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മറ്റുള്ള മൃഗങ്ങള്‍ക്കും ഇത് ബാധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് മൃഗശാല അധികൃതര്‍. നേരിയ ശ്വാസതടസ്സവും ചുമയും ഉള്ള ഗൊറില്ലകളുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു.
ഈ ഗൊറില്ലകളെ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. മൃഗശാലയിലെ കൊവിഡ് പോസിറ്റീവായ ജീവനക്കാരനില്‍ നിന്നായിരിക്കാം ഗൊറില്ലകള്‍ക്ക് വൈറസ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമേരിക്കയില്‍ ആദ്യമായാണ് ഗൊറില്ലകളില്‍ കോവിഡ്19 സ്ഥിരീകരിക്കുന്നത്. പൂച്ച, പട്ടി എന്നിവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്തകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.
Discussion about this post