വാഷിംഗ്ടണ്‍: ബ്രിട്ടണിന് പുറമെ, അമേരിക്കയിലും കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. പുതിയ വൈറസ് അമേരിക്കയില്‍ പിടിമുറുക്കി കഴിഞ്ഞു. ബ്രിട്ടണില്‍ സ്ഥിരീകരിച്ച കൊവിഡ് വകഭേദത്തേക്കാള്‍ മാരക വൈറസ് ആണെന്നാണ് ലഭിക്കുന്ന വിവരം. ഈ വൈറസ് അതിവേഗത്തില്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.
വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സിനെ ഉദ്ധരിച്ച് സിഎന്‍എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഇരട്ടി കേസ് അമേരിക്കയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് കാരണം പുതിയ വൈറസ് വകഭേദമാണെന്നാണ് ലഭിക്കുന്ന വിവരം.
അമേരിക്കയില്‍ പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് വകഭേദം, സാമൂഹിക അകലവും മാസ്കും ശീലമാക്കിയില്ലെങ്കില്‍ വലിയ അപകടം സൃഷ്ടിക്കുമെന്ന് വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നല്കുന്നു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളതും അമേരിക്കയിലാണ്. റെക്കോര്‍ഡ് കൊവിഡ് കേസുകളാണ് വെള്ളിയാഴ്ച അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
24 മണിക്കൂറിനുള്ളില്‍ മാത്രം 2,90,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ആഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചത് കാലിഫോര്‍ണിയയിലാണ്.
Discussion about this post