ബ്രിട്ടനില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നാളെ അര്‍ധരാത്രി മുതല്‍ ഫെബ്രുവരിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
കോളജുകളും സ്‌കൂളുകളും അടച്ചിടും. വരുന്ന ആഴ്ചകള്‍ കഠിനമാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. 54,990 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 454 പുതിയ മരണങ്ങളും 28 ദിവസങ്ങളില്‍ ഉണ്ടായി.
ഇപ്പോള്‍ തന്നെ വളരെ കര്‍ശനമായ നടപടികളാണ് ആരോഗ്യ വകുപ്പ് കൊവിഡ് വ്യാപനത്തിന് എതിരെ സ്വീകരിച്ചിരിക്കുന്നത്. പ്രതിപക്ഷം 24 മണിക്കൂറിനകം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. പിന്നാലെയാണ് നടപടി. അതിതീവ്ര കൊവിഡ് അതിവേഗം പടര്‍ന്ന് പിടിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് രാജ്യം വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയത്.